Wednesday, 25 November 2026 About Us · Contact Us

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി ദീപ്തി മേരി വർഗീസ്

KC Depthi - കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി ദീപ്തി മേരി വർഗീസ്

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും പരാതി നൽകി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. സൈബർ ആക്രമണത്തിന് പിന്നിൽ 80 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ടെന്നാണ് പരാതിയിലെ ആരോപണം.

ആക്രമണത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ദീപ്തി ആവശ്യപ്പെട്ടിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ ലക്ഷ്യമിടുന്ന അക്കൗണ്ടുകൾ തമ്മിലുള്ള ബന്ധവും പ്രചാരണത്തിന്റെ ഉറവിടവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

80 അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റയോട് ആവശ്യപ്പെടണമെന്നും ദീപ്തി മേരി വർഗീസ് പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിലും അവർ അതൃപ്തി പ്രകടിപ്പിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

ഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

50 മിനിറ്റ് മുൻപ്
തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ

തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ

1 മണിക്കൂർ മുൻപ്
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: പിണറായി വിജയൻ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: പിണറായി വിജയൻ

2 മണിക്കൂർ മുൻപ്
പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം

പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം

2 മണിക്കൂർ മുൻപ്
ഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷി

ഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷി

2 മണിക്കൂർ മുൻപ്
വൈദ‍്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയ സംഭവം; എൻജിനീയർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്: സസ്പെൻഷൻ പിൻവലിച്ചു

വൈദ‍്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയ സംഭവം; എൻജിനീയർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്: സസ്പെൻഷൻ പിൻവലിച്ചു

13 മണിക്കൂർ മുൻപ്