കട്ടിപ്പാറയിലെ അധ്യാപികയുടെ മരണം: റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി
കട്ടിപ്പാറയിലെ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങളിലൂടെയാണ് നിലവിൽ വിവരങ്ങൾ ലഭ്യമായതെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല ഏൽപ്പിച്ചത് കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായ അലീന ബെന്നിയെ കഴിഞ്ഞ ദിവസമാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലാണ് അലീന ജോലി ചെയ്യുന്നത്. അലീനക്ക് സ്കൂളിൽ നിന്ന് നൂറ് രൂപ പോലും ഇതുവരെ ശമ്പളമായി നൽകിയിട്ടില്ലെന്ന് പിതാവ് ബെന്നി പറഞ്ഞിരുന്നു 13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപറേറ്റ് മാനേജ്മെന്റിന് കീഴിലെ സ്കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്മെന്റ് തയ്യാറായില്ല. ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യവും ആവശ്യമില്ലെന്ന് കോർപറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
