മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പോസ്റ്റ്; അറസ്റ്റ് ഭയന്ന രാംഗോപാൽ വർമ ഒളിവിൽ, വ്യാപക തെരച്ചിൽ
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സംഭവത്തിൽ സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ ആന്ധ്ര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തമിഴ്നാട്ടിലും ആന്ധ്രയിലും പോലീസ് തെരച്ചിൽ നടത്തുകയാണ്. രാംഗോപാൽ വർമയുടെ ഹൈദരാബാദിലെ വീടിന് മുന്നിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത ചിത്രങ്ങളടക്കം രാംഗോപാൽ വർമ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണ് പരാതി നൽകിയത്. പോലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ വർമക്ക് സമൻസ് അയക്കുകയും ചെയ്തു. എന്നാൽ അറസ്റ്റ് സംശയിച്ച രാം ഗോപാൽ വർമ ഒളിവിൽ പോകുകയായിരുന്നു രാംഗോപാൽ വർമയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ചോദ്യം ചെയ്യലിന് വെർച്വലായി ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന രാംഗോപാൽ വർമ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
