ചെന്നൈ വടപളനിയിൽ 14 വയസുകാരൻ ഓടിച്ച കാർ ഇടിച്ച് വയോധികന് ദാരുണാന്ത്യം
ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. വടപളനി കുമരൻനഗറിലാണ് അപകടം നടന്നത്. വടപളനി സ്വദേശിയായ ശ്യാമിന്റെ 14 വയസുള്ള മകനാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചത്. ശ്യാം മകനോട് കാർ മൂടിയിടാൻ ആവശ്യപ്പെട്ട് താക്കോൽ നൽകുകയായിരുന്നു. എന്നാൽ മകനും സുഹൃത്തും ചേർന്ന് കാറുമായി പുറത്തേക്കിറങ്ങി. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്ന 69കാരായ മഹാലിംഗത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചാണ് കാർ നിന്നത്. ഗുരുതരമായി പരുക്കേറ്റ മഹാലിംഗം ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുത്ത പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
