കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ചെത്തിയത് എക്സൈസ് ഓഫീസിൽ; വിദ്യാർഥികൾ പെട്ടു
കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയും ചോദിച്ച് എക്സൈസ് ഓഫീസിൽ കയറി ചെന്ന വിദ്യാർഥികൾക്കെതിരെ കേസ്. തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ വിദ്യാർഥികളാണ് വർക്ക് ഷോപ്പാണെന്ന് കരുതി അടിമാലിയിലെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിലേക്ക് കഞ്ചാവുമായി ചെന്നത് അധ്യാപകർക്കൊപ്പമാണ് സംഘം വിനോദ യാത്ര പോയത്. അടിമാലിയിലെ എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിന് അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അഞ്ചോളം വിദ്യാർഥികൾ കാടുപിടിച്ച് കിടന്ന കെട്ടിടത്തിന് സമീപത്തേക്ക് പോയി നിരവധി വാഹനങ്ങൾ കൂട്ടിയിട്ടത് കണ്ട് വർക്ക് ഷോപ്പാണെന്ന് കരുതിയാണ് വിദ്യാർഥികൾ ബീഡി കത്തിക്കാനുള്ള ശ്രമം നടത്തിയത്. മുറിക്കുള്ളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി പരിശോധനയിൽ ഒരു കുട്ടിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. തുടർന്ന് അധ്യാപകരെ വിവരം അറിയിക്കുകയും മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. വിദ്യാർഥികൾക്ക് കൗൺസിലിംഗും നൽകി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
