പിവി അൻവറിന്റെ പിന്നിൽ ബാഹ്യശക്തികൾ; ഗൂഢാലോചനയുണ്ടെന്നും എഡിജിപി അജിത് കുമാർ
പിവി അൻവറിനെതിരെ എഡിജിപി എംആർ അജിത് കുമാർ. പിവി അൻവറിന്റെ പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങളും എഡിജിപി മൊഴി നൽകി. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നേരം മൊഴിയെടുപ്പ് നീണ്ടുനിന്നു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോൾ ഡിജിപിക്കൊപ്പമുണ്ടായിരുന്നു. ഇത് വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. അൻവറിന്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും മൊഴിയെടുത്തിട്ടുണ്ട്. ഇതിൽ എഡിജിപി എന്താണ് പറഞ്ഞതെന്ന കാര്യം പുറത്തുവന്നിട്ടില്ല. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
