തിരുവനന്തപുരത്ത് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്ക്

തിരുവനന്തപുരം നെടുമങ്ങാട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രണം. മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. രണ്ട് എസ്‌ഐമാർക്കും ഒരു സിപിഒക്കുമാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അനീഷ് ്ടക്കം എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ ബർത്ത് ഡേ പാർട്ടിക്കിടെയാണ് സംഭവം. ഗുണ്ടകളെ പങ്കെടുപ്പിച്ച് നടത്തിയ പാർട്ടി തടയാനെത്തിയ ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത് ജില്ലയിലെ നിരവധി ഗുണ്ടകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പാർട്ടി നടത്തിയത്. പാർട്ടി നടത്തരുതെന്ന് അനീഷിന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇയാൾ പാർട്ടിയുമായി മുന്നോട്ടു പോകുകയായിരുന്നു.

Share this story