കാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്
കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിൽ കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടുപോയ 17കാരനെ കാണാതായിട്ട് നവംബർ 17ന് 100 ദിവസം പൂർത്തിയായി. ശിവസൂര്യയെ പറ്റി നിലവിൽ സൂചനകളില്ലെന്നാണ് ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ പറയുന്നത്.
ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എസ്ഐടി രൂപീകരിച്ചതായും 17കാരൻ എത്താൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തുമെന്നും എസ്പി വ്യക്തമാക്കി.
പാലക്കാട് ഭാഗത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. പണം കൊടുത്ത് ഗെയിമിൽ പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ മൊബൈൽ ഉപയോഗം വിലക്കിയെന്നും ഫോൺ വാങ്ങി വച്ചെന്നുമായിരുന്നു അന്ന് ശിവസൂര്യയുടെ മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നത്.
കുട്ടിയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയണം എന്നാണ് എഴുതിയിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് 36 ദിവസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങും

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

ബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾ
