ദിവസേന റെക്കോർഡുകൾ തിരുത്തി സ്വർണവിലയിൽ കുതിപ്പ്; പവന് ഇന്ന് 120 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ശനിയാഴ്ച പവന്റെ വിലയിൽ 120 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 61,960 രൂപയായി. ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് ഇന്ന് സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന്റെ വിലയിൽ 16 രൂപ വർധിച്ച് 7745 രൂപയായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 2800 ഡോളർ പിന്നിട്ടു. ട്രംപിന്റെ നയങ്ങൾ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് സ്വർണം നേട്ടമാക്കിയത് രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലെ തൽസമയ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. 82,188 രൂപ നിലവാരത്തിലാണ് രാവിലെ വ്യാപാരം നടന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
