മഹാരാഷ്ട്രയിലെ കനത്ത തോൽവി; പി സി സി പ്രസിഡന്റ് നാന പഠോളെ രാജിവെച്ചു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പിസിസി അധ്യക്ഷൻ നാന പഠോളെ രാജിവെച്ചു. സ്വന്തം മണ്ഡലമായ സാകോലിയിൽ നിന്ന് വെറും 208 വോട്ടുകൾക്കാണ് പഠോളെ ജയിച്ചത്. സംസ്ഥാനത്ത് കോൺഗ്രസിന് കനത്ത പരാജയവുമായിരുന്നു ഫലം. മത്സരിച്ച 103 സീറ്റുകളിൽ 16 ഇടങ്ങളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത് ബാലസാഹബ് തൊറാട്ടിന് പകരക്കാരനായി 2021ലാണ് പഠോളെ മഹാരാഷ്ട്ര പിസിസി അധ്യക്ഷനാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പഠോളെയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. മത്സരിച്ച 17 മണ്ഡലങ്ങളിൽ 13ലും വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി പഠോളെയുടെ നേതൃത്വത്തിൽ വാശി പിടിച്ചത് ശിവസേന ഉദ്ദവ് വിഭാഗം നേതാക്കളിൽ അതൃപ്തി പടർത്തിയിരുന്നു. പഠോളെ ഉണ്ടെങ്കിൽ സീറ്റ് ചർച്ചക്ക് ഇല്ലെന്ന നിലപാട് വരെ ഒരു സമയത്ത് ഉദ്ദവ് വിഭാഗം സ്വീകരിച്ചിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
