Thursday, 12 November 2026 About Us · Contact Us

ബന്ധുവായി ആകെയുണ്ടായിരുന്ന സഹോദരനും മരിച്ചു; മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു

Woman Found Dead In Erinjipalam Kozhikode Boyfriend In - കോഴിക്കോട് എരിഞ്ഞിപ്പാലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ
കോഴിക്കോട് എരിഞ്ഞിപ്പാലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം വക്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാനായ വെളിവിളാകം ബി എസ് നിവാസിൽ രാഹുലാണ്(24) മരിച്ചത്. രാഹുലിന് ആകെയുണ്ടായിരുന്ന സഹോദരൻ മൂന്ന് മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു രാഹുൽ എന്ന് സുഹൃത്തുക്കളും പോലീസും അറിയിച്ചു ഇരുവരെയും ചെറുപ്പത്തിൽ മാതാപിതാക്കൾ ഉപേക്ഷിച്ചതാണ്. ബന്ധുക്കളാണ് ഇരുവരെയും വളർത്തിയത്. വക്കം പണ്ടാരത്തോപ്പിന് സമീപം ഇന്നലെ തൂങ്ങിമരിച്ച നിലയിലാണ് രാഹുലിനെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെ രാഹുൽ വിളിച്ചിരുന്നു. തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനൊപ്പം പോകുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു. പിന്നാലെ ഫോൺ കട്ട് ചെയ്തു. സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

1 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

3 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

4 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

4 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

9 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026