ചേലക്കരയിൽ രമ്യ ഹരിദാസ് അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ല; അൻവറിനെ തള്ളി സുധാകരൻ
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ ആവശ്യം തള്ളി കോൺഗ്രസ്. ചേലക്കരയിൽ രമ്യ ഹരിദാസ് അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പാർട്ടിയിൽ ആരുടെയും പിന്തുണയില്ലാത്ത ബുദ്ധിജീവിയായിരുന്നു പി സരിൻ എന്നും അദ്ദേഹം പറഞ്ഞു ചേലക്കരയിൽ രമ്യയെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥി എൻകെ സുധീറിനെ പിന്തുണക്കണമെന്നായിരുന്നു പിവി അൻവർ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അൻവറിനെ കൂടെ ചേർക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകൾ ഞങ്ങളുമായി യോജിച്ച് പോകുന്നത് കൊണ്ടാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കും ജനവിരുദ്ധ സർക്കാരിനും എതിരെയാണ് അൻവറിന്റെ പോരാട്ടമെന്നും സുധാകരൻ പറഞ്ഞു. ചേലക്കര തിരികെ പിടിക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും ഏകപക്ഷീയമായ വിജയം നേടും. സരിൻ പോയതിൽ പാർട്ടിക്കൊരു നഷ്ടവുമില്ലെന്നും സുധാകരൻ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
