പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; മലയാളികളായ അമ്മയും മകനും മരിച്ചു
പൊള്ളാച്ചി ആനമല ഗോവിന്ദാപുരം റോഡിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളികളായ അമ്മയും മകനും മരിച്ചു. തിരുപ്പൂർ കുളത്ത്പാളയം അണൈ പുതുരിലെ ആശ(41), മകൻ അനൂപ് രാജ(4) എന്നിവരാണ് മരിച്ചത്. കൊല്ലങ്കോട്ടെ മീൻകുളത്തി അമ്മൻ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനായി വരുമ്പോഴാണ് അപകടം ആശയുടെ മറ്റ് മക്കളായ അശ്വതി(21), അബിലേശ്വരൻ(15) എന്നിവരും കാറിലുണ്ടായിരുന്നു. അബിലേശ്വരന്റെ കൈയ്ക്ക് പൊട്ടലുണ്ട്. ഇവരുടെ ബന്ധു വിമൽരാജാണ് കാറോടിച്ചിരുന്നത്. ഗോവിന്ദാപുരം റോഡ് പാപ്പാത്തി പള്ളം ഭാഗത്ത് എത്തിയപ്പോളാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത് റോഡിന് ഇടതുവശത്തെ തെങ്ങിൽ ഇടിച്ച കാർ സമീപത്തേക്കുള്ള പാടത്തേക്ക് മറിയുകയായിരുന്നു. ആശയും അനൂപും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
