2018ന്റെ ലൊക്കേഷനിൽ ഒരു നടൻ ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന് ജൂഡ് ആന്റണി
2018 ന്റെ ലൊക്കേഷനിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകൻ ജൂഡ് ആന്റണി. ഒരു വലിയ നടൻ ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ. അദ്ദേഹം വലിയൊരു നടനായിരുന്നുവെന്നും പടത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നുവെന്നും ജൂഡ് ആന്റണി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും ജൂഡ് ആൻറണി വ്യക്തമാക്കി. ആരോപണ വിധേയരുടെ പേരുകൾ പുറത്തുവരണം. കാടടച്ച് വെടി വെക്കരുത്. തെളിവുകൾ ഉണ്ടെങ്കിൽ അതും പുറത്തുവരണമെന്നും തെറ്റ് ചെയ്തവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ജൂഡ് ആന്റണി ആവശ്യപ്പെട്ടു. സിനിമ മേഖലയിലും ലഹരി ഉപയോഗമുണ്ട്. ശക്തമായ അന്വേഷണം വേണം. കേവലം ഒരു വിഷയത്തിൽ മാത്രം ചർച്ച ഒതുങ്ങി പോകരുത്. താൻ അഭിനയിച്ച സിനിമയിൽ നായകന് വേണ്ടി മണിക്കൂറുകളോളം കാത്തിരുന്നു. ഡയറക്ടറുടെ നിർദേശമനുസരിച്ച് താൻ എട്ടുമണിക്ക് സെറ്റിൽ എത്തിയിരുന്നു. എന്നാൽ നായകൻ എത്തിയത് ഉച്ചയ്ക്ക് മൂന്ന് മണിക്കാണെന്നും ജൂഡ് ആന്റണി പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
