വിമർശിച്ചതിന്റെ പേരിൽ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിൽ ഇല്ലെന്ന് കെസി വേണുഗോപാൽ
Feb 24, 2025, 10:18 IST
ശശി തരൂരിന്റെ വിമർശനത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിമർശനങ്ങളെ പോസീറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും. വിമർശിച്ചതിന്റെ പേരിൽ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിൽ ഇല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു കേരളത്തിലെ നേതൃത്വത്തിലും ഐക്യ ഊട്ടിയുറപ്പിക്കും. കമ്മ്യൂണിസ്റ്റുകൾ പോലും മൂന്നാമത് ഇടത് സർക്കാർ വരുന്നത് ആഗ്രഹിക്കുന്നില്ല. ജനങ്ങൾക്ക് മടുത്ത സർക്കാരിനെ താഴെയിറക്കണമെന്ന് എല്ലാവർക്കും ഒരേ അഭിപ്രായമാണ്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ കേന്ദ്ര സഹായം ലഭിക്കാൻ ഒരുമിച്ച് പോകാൻ തയ്യാറാണ്. എന്നാൽ ഒരുമിച്ച് പോകാൻ തങ്ങളെ ക്ഷണിച്ചിട്ടില്ല. ദുരന്തത്തിലും സർക്കാർ രാഷ്ട്രീയം കാണാൻ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
