കൊല്ലം കുളത്തൂപ്പുഴയിലെ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീയിട്ടതെന്ന് സംശയം
കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീയിട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. 75 ഏക്കറിലധികം പ്രദേശത്ത് തീ പടർന്നതായാണ് വിലയിരുത്തൽ ഈ പ്രദേശത്ത് 18,000 എണ്ണപ്പനകളുണ്ട്. പൂർണമായും കത്തിനശിച്ചവയുടെ കണക്കെടുപ്പ് ഇന്ന് നടക്കും. സംഭവം പുനലൂർ ആർഡിഒ അന്വേഷിക്കും. ഉടൻ റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട് ഇന്നലെ വൈകുന്നേരമാണ് തീ പടർന്നുപിടിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീ നിയന്ത്രണവിധേയമാക്കി. ആരെങ്കിലും തീയിട്ടതാണോയെന്നതാണ് പ്രധാനമായും സംശയിക്കുന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
