കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിക്ക് ജാമ്യം; കാപ്പ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല
Updated: Aug 24, 2026, 17:23 IST
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുന് പുറത്തിറങ്ങാൻ കഴിയില്ല. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി അർജുൻ ആയങ്കിയ്ക്ക് ജാമ്യം ലഭിക്കാനുണ്ട്. റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
