Thursday, 12 November 2026 About Us · Contact Us

പൂക്കോട് സിദ്ധാർഥന് സംഭവിച്ച ദുരന്തത്തിന്റെ തുടർച്ചയാണ് കോട്ടയത്തേത്; എസ്എഫ്‌ഐയെ പിരിച്ചുവിടണമെന്ന് സതീശൻ

There Are Two People In The Cabinet Who Have Been Accused - ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ
ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ

വയനാട്ടിൽ സിദ്ധാർഥന് സംഭവിച്ച ദുരന്തത്തിന്റെ തുടർച്ചയാണ് കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലപാതകത്തിലേക്ക് എത്തിയില്ലെന്ന് മാത്രമേയുള്ളു. ക്രൂരമായ പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് കേരളത്തിലെ പല കോളേജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്. പൂക്കോട് സംഭവത്തിൽ പ്രതികളായ എസ് എഫ് ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമം സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്ത് നിന്നുണ്ടായി. കോട്ടയം നഴ്‌സിംഗ് കോളേജിലും റാഗിംഗിന് നേതൃത്വം നൽകിയത് എസ് എഫ് ഐയുമായി ബന്ധമുള്ള സംഘടനയുടെ സെക്രട്ടറിയാണ്. ദയവ് ചെയ്ത് എസ് എഫ് ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടത് പുരോഗമന ചിന്തയുള്ള വിദ്യാർഥി സമൂഹത്തെയാണ് റാഗിംഗിലൂടെ ഇവർ 40 വർഷം പിന്നോട്ടു കൊണ്ടുപോകുന്നത്. പട്ടിക ജാതി വിദ്യാർഥികൾക്കുള്ള ഹോസ്റ്റലിലാണ് ഇത്രയും വലിയ ക്രൂരതയുണ്ടായത്. ഇതുപോലുള്ള പ്രതികളെ സംരക്ഷിക്കാൻ ഇറങ്ങരുതെന്നാണ് സർക്കാരിനോടും മുഖ്യമന്ത്രിയോടും പറയാനുള്ളതെന്നും സതീശൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

2 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

4 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

4 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

5 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

10 മണിക്കൂർ മുൻപ്