Thursday, 12 November 2026 About Us · Contact Us

കണ്ണൂർ ഐടിഐയിൽ കെ എസ് യു-എസ്എഫ്‌ഐ സംഘർഷം, പോലീസ് ലാത്തി വീശി

Thottada Iti Conflict Strike Today In The District Case - തോട്ടട ഐടിഐ സംഘർഷം: ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്ക് സമരം; കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്
തോട്ടട ഐടിഐ സംഘർഷം: ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്ക് സമരം; കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ തോട്ടട ഐടിഐയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ്‌ഐ-കെ എസ് യു സംഘർഷം. പ്രിൻസിപ്പലിനെ കാണാനെത്തിയ കെ എസ് യു അംഗങ്ങളെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി 34 വർഷങ്ങൾക്ക് ശേഷം തോട്ടട ഐടിഐയിൽ കെ എസ് യു യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ എസ് എഫ് ഐ ഇത് പിഴുതു മാറ്റിയെന്ന് കെ എസ് യു ആരോപിക്കുന്നു. കെ എസ് യു ജില്ലാ പ്രസിഡന്റ് അതുലും സംസ്ഥാന നേതാവായ ഫർഹാൻ മുണ്ടേരിയും അടക്കമുള്ള നേതാക്കൾ പ്രിൻസിപ്പലിനെ കണ്ട് പരാതി നൽകാൻ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഇവർ ക്യാമ്പസിനുള്ളിൽ കൊടിമരം സ്ഥാപിച്ചിരുന്നു. പോലീസിന്റെ നേതൃത്വത്തിലാണ് ഇവരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കൊണ്ടുപോയത് എന്നാൽ പോകുന്ന വഴി എസ് എഫ് ഐ പ്രവർത്തകർ ഇവരെ തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. സംഭവത്തെ തുടർന്ന് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026