മലപ്പുറത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒരു വിദ്യാർഥിനി മരിച്ചു
Dec 30, 2024, 08:34 IST
മലപ്പുറം വെളിയങ്കോട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലു മണിയോടെയാണ് സംഭവം.മലപ്പുറം വെളിയങ്കോട് ഫ്‌ളൈ ഓവറിലാണ് വാഹനാപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. മറ്റ് വിദ്യാർഥികൾ സുരക്ഷിതരാണ്.
