Friday, 13 November 2026 About Us · Contact Us

മാസപ്പടി കേസ്: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണം, രാഷ്ട്രീയപ്രേരിതമെന്ന് എംവി ഗോവിന്ദൻ

Mv Govindan Should Not Speak Like Mash Govindachamy - എംവി ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുത്; വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്
എംവി ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുത്; വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്

മാസപ്പടി കേസ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ നികുതിയും നൽകിയാണ് എക്‌സാലോജിക് പണം കൈപ്പറ്റിയത്. ബാങ്കുവഴി നടന്ന സുതാര്യമായ ഇടപാടാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിയമപരമായി നടന്ന ഇടപാടിനെ മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് പരിശോധിച്ച് പ്രോസിക്യൂഷൻ ഒഴിവാക്കിയ കേസാണിത്. സാധാരണ കേസുകളിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാറുണ്ട്. ഇവിടെ അതുണ്ടായില്ല. പിസി ജോർജും മകനും ബിജെപിയിൽ ചേർന്ന ദിവസമാണ് എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. അത്രയും നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് കേസിലുണ്ടായത് കേന്ദ്ര സർക്കാരും ബിജെപിയിലേക്ക് ചേർന്ന ഈ പുത്തൻകൂറ്റുകാരും, മാത്യു കുഴൽനാടൻ എംഎൽഎയുമെല്ലാം നിരവധി കോടതികളിൽ കേസ് നൽകി. മൂന്ന് വിജിലൻസ് കോടതികളും ഈ കേസ് തള്ളി. ഇവർ ഹൈക്കോടതിയിൽ അപ്പീൽ പോയി. അവിടെയും പൂർണമായും നിരാകരിക്കപ്പെട്ടു. എസ്എഫ്ഐഒ റിപോർട്ട് കോടതിയുടെ പരിഗണനയിലാണെന്നും അപ്പോൾ ധൃതി പിടിച്ച് കേസിലേക്ക് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

11 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

13 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

14 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

14 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

15 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

15 മണിക്കൂർ മുൻപ്