മാടായി കോളേജ് നിയമന വിവാദം: പ്രശ്നപരിഹാരത്തിനായി കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും
മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവൻ എംപിയും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കെപിസിസിയുടെ ഇടപെടൽ. തർക്കം പരിഹരിക്കാൻ മൂന്നംഗ സമിതിയെ കെപിസിസി നിയോഗിക്കും. ചെയർമാൻ അടക്കമുള്ള സമിതി അംഗങ്ങളെ ഇന്ന് തീരുമാനിക്കും. കണ്ണൂരിലെ പ്രശ്നം ഗുരുതരമെന്നാണ് പാർട്ടി വിലയിരുത്തൽ പ്രദേശത്ത് പാർട്ടി രണ്ട് തട്ടിലായതോടെ ഡിസിസി നേതൃത്വം കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ അടക്കം ഡിസിസി അധ്യക്ഷൻ കണ്ടിരുന്നു. എംകെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നും ഡിസിസി നേതൃത്വം അറിയിച്ചു കോളേജ് ഭരണസമിതി സംഘടനാ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നും സംഘടനാ ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. എംകെ രാഘവൻ ചെയർമാനായ കോളേജിൽ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം രൂക്ഷമായത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
