Friday, 13 November 2026 About Us · Contact Us

മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ

Nia Raids Houses Of Sdpi Activists In Manjeri Malappuram - മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ

മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന. നാലു പേരെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്. മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഇർഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയിൽ അഞ്ചിടങ്ങളിലായാണ് റെയ്ഡ് നടന്നത്. ഏത് കേസിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വ്യക്ത വന്നിട്ടില്ല. കൊച്ചി എന്‍ഐഎ യുണീറ്റ് എത്തിയാണ് റെയ്ഡ് നടത്തിയത്. സാധാരണ പ്രവര്‍ത്തകരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഭാരവാഹിത്വം വഹിക്കുന്നവരെയല്ല കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട കാര്യത്തിന് കസ്റ്റഡിയില്‍ എടുക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊച്ചിയിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പരിശോധനക്ക് ശേഷം രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി സ്വദേശി സലിം, അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരി സ്വദേശിയുടെ കറുകപ്പള്ളിയിലെ സലൂണിൽ ജോലിചെയ്യുകയായിരുന്നു ഇയാൾ. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

14 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

14 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

14 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

16 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

17 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

17 മണിക്കൂർ മുൻപ്