കുതിച്ചു കയറി സവാള വില; കിലോഗ്രാമിന് 88 രൂപ
കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്തവിപണിയിൽ 72 മുതൽ 78 രൂപ വരെയാണ് സവാളയ്ക്ക വില. കൊച്ചിയിൽ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പുനെയിൽ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്ട്രയിലെ മാർക്കറ്റ് അവധിയായിരുന്നതിനാലാണ് സവാള വില ഉയർന്നത്. മഹാരാഷ്ട്രയിലെ മാർക്കറ്റ് സജീവമാകുന്നതോടെ പതിയെ സവാള വില താഴുമെന്നാണ് പ്രതീക്ഷ. സവാളയുടെ മൊത്ത വ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും സവാള വിലയിൽ വർധനവുണ്ട്. ക്വിന്റലിന് റെക്കോഡ് നിരക്കായ 5400 രൂപയാക്കാണ് സവാള ലേലത്തിനു പോകുന്നത്
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
