Wednesday, 11 November 2026 About Us · Contact Us

പെരിയ ഇരട്ടക്കൊലക്കേസ്: 14 പേർ കുറ്റക്കാരെന്ന് കോടതി; 10 പേരെ വെറുതെ വിട്ടു

പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളടക്കം 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പത്ത് പേരെ വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. മറ്റ് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞു. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമനെയും കുറ്റക്കാരനായി കൊച്ചിയിലെ സിബിഐ കോടതി കണ്ടെത്തിയിട്ടുണ്ട് മുഖ്യ ആസൂത്രകൻ എ പീതാംബരൻ, കൊലപാതക കൃത്യം നട്തതിയ സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ജിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. 9ാം പ്രതി എ മുരളി, ടി രഞ്ജിത്ത്, കെ മണികണ്ഠൻ(കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ സുരേന്ദ്രൻ, കെവി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്‌കരൻ എന്നിവരാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയവർ 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീം കോടതി വരെ പോയെങ്കിലും രക്ഷയുണ്ടായിരുന്നില്ല.. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നത് പ്രമാണിച്ച് കല്യോട്ട് വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. ഇന്നലെ പോലീസ് റൂട്ട് മാർച്ച് നടത്തിയിരുന്നു ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തു. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ പത്ത് പേരെ കൂടി പ്രതി ചേർത്തു. കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുള്ളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിലാണ് സിബിഐ കേന്ദ്രീകരിച്ചത്  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പെരിയ ഇരട്ടക്കൊലക്കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തു

08 Jan 2025

തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട; പെരിയ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍

05 Jan 2025

പെരിയ ഇരട്ടക്കൊലപാതകം: വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദൻ; മേൽക്കോടതിയെ സമീപിക്കുമെന്ന് ടിപി രാമകൃഷ്ണൻ

03 Jan 2025

പെരിയ ഇരട്ടക്കൊലക്കേസ്: കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

03 Jan 2025

പെരിയ കേസ്: പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രിയെന്ന് ഷാഫി; വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

28 Dec 2024

ഒരുപാട് അനുഭവിച്ചു, വധശിക്ഷ നൽകണം; കോടതിയിൽ കരഞ്ഞപേക്ഷിച്ച് പെരിയ കേസ് പ്രതി

28 Dec 2024