Thursday, 12 November 2026 About Us · Contact Us

പോക്‌സോ കേസ് അതിജീവിതയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

Suspect Goes Into Hiding After Raping Daughter From Wifes - ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; പ്രതി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ
ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; പ്രതി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ

എറണാകുളം ചോറ്റാനിക്കരയിൽ പോക്‌സോ അതിജീവിതയായ പെൺകുട്ടിയെ വീട്ടിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. പെൺകുട്ടി ആൺസുഹൃത്തിന്റെ മർദനത്തിന് ഇരയായെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു. കൈ മുറിഞ്ഞിട്ടുണ്ട്. അർധ നഗ്നയായ നിലയിലാണ് പെൺകുട്ടിയെ കണ്ടത്. ഇതിനാൽ പീഡനശ്രമവും പോലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആൺസുഹൃത്ത് പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. ഈ സമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. തന്റെ മർദനത്തിൽ പെൺകുട്ടി മരിച്ചെന്ന് തോന്നിയതിനെ തുടർന്ന് പുലർച്ചെ നാല് മണിയോടെയാണ് ആൺസുഹൃത്ത് വീട്ടിൽ നിന്ന് മുങ്ങിയത്. പിന്നീട് ബന്ധു വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ ബോധരഹിതയായി കണ്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

49 മിനിറ്റ് മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

3 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

3 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

3 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

8 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026