നവീൻ ബാബുവിന്റെ മരണത്തിൽ അതിയായ ദുഃഖമെന്ന് പിപി ദിവ്യ; ജയിൽ മോചിതയായി

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പിപി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി. അഭിഭാഷകനും പാർട്ടി നേതാക്കളും ചേർന്ന് ദിവ്യയെ സ്വീകരിച്ചു. അറസ്റ്റിലായി പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യ ജയിലിൽ നിന്നും പുറത്തിറങ്ങിയത് നവീൻ ബാബുവിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ദിവ്യ പ്രതികരിച്ചു. വർഷങ്ങളായി പൊതുജനങ്ങളോടൊപ്പം നിൽക്കുന്നയാളാണ് താൻ. സദുദ്ദേശപരമായിട്ടാണ് സംസാരിച്ചത്. നിയമത്തിൽ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയിൽ പറയും മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണം. തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിവ്യ പറഞ്ഞു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

Tags

Share this story