വഖഫ് ഭേദഗതിയിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധം; ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു
ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം രാജിവെച്ചു. വഖഫ് നിയമ ഭേദഗതിയിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. നേരത്തെ മകളുടെ വർഗീയ പ്രസംഗം പങ്കുവെച്ച് വിവാദത്തിലായ കോൺഗ്രസ് നേതാവ് കൂടിയാണിയാൾ. അമൽജ്യോതി കോളേജിൽ മകൾ അലോഖ നടത്തിയ വിദ്വേഷ പ്രസംഗമാണ് ഡിസിസി സെക്രട്ടറി ബെന്നി നേരത്തെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് ലവ് ജിഹാദ് അടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയായിരുന്നു അലോഖയുടെ പ്രസംഗം. കോളേജ് വിദ്യാർഥിനിയായിരുന്ന ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചായിരുന്നു വിദ്വേഷ പ്രസംഗം. പൊതുവേദികളിലും വർഗീയത ആവർത്തിച്ച് ബെന്നിയുടെ മകൾ രംഗത്തുവന്നിരുന്നു ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിനെന്ന് പറഞ്ഞാണ് ബെന്നി പെരുവന്താനം രാജിവെച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യാൻ സമുദായത്തിന് എതിരാണ് പാർട്ടിയുടെ ഈ നിലപാടെന്നും ബെന്നി പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
