Sunday, 15 November 2026 About Us · Contact Us

അറസ്റ്റിന് പിന്നില്‍ പിണറായി; ഞാന്‍ കൊള്ളക്കാരനല്ല; ഇങ്ങനെയൊന്നും അറസ്റ്റ് ചെയ്യേണ്ടതില്ല

Pv Anwer Against Pinarayi Vijayan 2 - അറസ്റ്റിന് പിന്നില്‍ പിണറായി; ഞാന്‍ കൊള്ളക്കാരനല്ല; ഇങ്ങനെയൊന്നും അറസ്റ്റ് ചെയ്യേണ്ടതില്ല

അറസ്റ്റുമായി ബന്ധപ്പെട്ട് പിണറായി വിജയനെ  രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍. ഒതായിയിലെ വീട്ടില്‍വെച്ച് പോലീസ് അറസ്റ്റിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അന്‍വര്‍ പിണറായിക്കെതിരെ രംഗത്തെത്തിയത്. താന്‍ ദാവൂദ് ഇബ്രാഹീമിനെ പോലുള്ള കൊള്ളക്കാരനൊന്നുമല്ല. ഇങ്ങനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമൊന്നും തനിക്കില്ല. പിണറായി വിജയന്‍ മോദിയേക്കാളും വലിയ ഭരണകൂട ഭീകരതയാണ് കാണിക്കുന്നത്. ഈ അറസ്റ്റ് പിണറായിയുടെയും ഇടത് സര്‍ക്കാറിന്റെ ഭരണകൂട ഭീകരതയുടെ തെളിവാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രതിഷേധിച്ചത്. ജയിലില്‍ കിടക്കാന്‍ റെഡിയാണ്. എന്നെ ഭയപ്പെടുത്താന്‍ സാധിക്കുമെന്ന് ആരും കരുതേണ്ട. പിണറായിക്കെതിരെ വായ തുറന്നാല്‍ എം എല്‍ എയെ പോലും അറസ്റ്റ് ചെയ്യുമെന്ന സന്ദേശമാണ് ഇതിലൂടെ പിണറായി കേരളത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ആറ് പേരെ ചവിട്ടിക്കൊന്ന വിഷയത്തിലാണ് ഞാന്‍ ഇടപെട്ടത്. ഇത് മലോയര മേഖലയില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം ചെയ്യുന്ന ബില്ലിന്റെ പ്രശ്‌നം ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. എന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിക്കുന്ന തിടുക്കും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ക്രിമിനലുകള്‍ പിണറായുടെ വീടിന് ചുറ്റുമുണ്ട്. അവരെയൊന്നും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലല്ലോ. പോലീസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെതിരെ ഞാന്‍ നിരവധി പരാതികള്‍ പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലല്ലോ. അവരെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ..അദ്ദേഹം ചോദിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ എൻ കെ ബിനുവിന് സസ്പെൻഷൻ

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ എൻ കെ ബിനുവിന് സസ്പെൻഷൻ

14 Nov 2026
നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ

14 Nov 2026
നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

13 Nov 2026
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

13 Nov 2026
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

13 Nov 2026
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

13 Nov 2026