Sunday, 15 November 2026 About Us · Contact Us

200 കോടി കടന്ന് ‘സീൻ’; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ

Seen Movie - 200 കോടി കടന്ന് 'സീൻ'; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ
200 കോടി കടന്ന് 'സീൻ'; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ

ജിത്തു മാധവൻ സംവിധാനം ചെയ്ത സൂര്യ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയിലധികം കളക്ഷൻ നേടി ചരിത്രവിജയത്തിലേക്ക് കുതിക്കുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, സിനിമയിൽ അതിഥി വേഷത്തിലെത്തിയ മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് സൂര്യ രംഗത്തെത്തി.

​ചിത്രത്തിലെ ടൊവിനോയുടെ ‘വിക്ടർ’ എന്ന കഥാപാത്രത്തെ വെളിപ്പെടുത്തുന്ന പ്രത്യേക പ്രൊമോ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സൂര്യ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നന്ദി കുറിച്ചത്. “പ്രിയപ്പെട്ട ടൊവിനോ, ഞങ്ങളുടെ ‘വിക്ടർ’ ആയി മാറിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയേറെ സ്നേഹത്തോടും വലിയ മനസ്സോടും കൂടിയാണ് നീ ഈ പ്രോജക്റ്റിന്റെ ഭാഗമായത്; അത് എനിക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് വാക്കുകളിൽ ഒതുക്കാൻ കഴിയില്ല” എന്ന് സൂര്യ കുറിച്ചു. കൂടാതെ, ചിത്രത്തിന്റെ ഭാഗമായ മലയാള സിനിമാ മേഖലയിലെ സഹതാരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നന്ദി പറഞ്ഞ സൂര്യ, ‘സീൻ’ മലയാള സിനിമയ്ക്കുള്ള തങ്ങളുടെ ഒരു കൊച്ചു പ്രണയലേഖനമാണെന്നും കൂട്ടിച്ചേർത്തു. സൂര്യയുടെ കുറിപ്പിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ടൊവിനോയും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

​’രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ഡി.എസ്.പി ഇൻബരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. വിക്ടർ എന്ന സീരിയൽ കില്ലറായി ടൊവിനോ എത്തുന്ന ജയിലിലെ രംഗങ്ങൾ തിയേറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. റിലീസ് വരെ ടൊവിനോയുടെ സാന്നിധ്യം അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

​നസ്രിയ നസീം, നസ്ലിൻ, ലാൽ തുടങ്ങി വലിയൊരു മലയാളി താരനിര തന്നെ ചിത്രത്തിലുണ്ട്. നസ്ലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്നും 20 കോടിയിലധികം രൂപ സ്വന്തമാക്കി മികച്ച മുന്നേറ്റം തുടരുകയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

10 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

11 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

11 മണിക്കൂർ മുൻപ്
വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

12 മണിക്കൂർ മുൻപ്
അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ ഷിന്റോ ഷിബു ഹൈദരാബാദിൽ പിടിയിൽ

അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ ഷിന്റോ ഷിബു ഹൈദരാബാദിൽ പിടിയിൽ

12 മണിക്കൂർ മുൻപ്
വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

23 മണിക്കൂർ മുൻപ്