സഊദി സേനാ മേധാവി ഇറാന് സന്ദര്‍ശിച്ചു
റിയാദ്: ഗള്‍ഫ് മേഖലയില്‍ ഇസ്രായേലും മേഖലയിലെ ഇതര രാജ്യങ്ങളുമായി സംഘര്‍ഷം മാറ്റമില്ലാതെ തുടരവേ, സൗദി സായുധ സേനാ മേധാവി ഇറാന് സന്ദര്‍ശിച്ചു. സൗദി സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ഫയാദ് അല്‍ റുവൈലിയാണ് ഇറാനിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബഗേരിയെ ടെഹ്റാനിലെ സായുധ സേനാ ജനറല്‍ സ്റ്റാഫ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ച് കണ്ടതായി ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏറെ കാലത്തെ പിണക്കത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള അപൂര്‍വ ഉന്നതതല ചര്‍ച്ചകള്‍ക്കായാണ് സൗദി അറേബ്യയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന് ടെഹ്റാനിലെത്തിയത്. പ്രതിരോധ നയതന്ത്രത്തിന്റെ വികസനവും ഉഭയകക്ഷി സഹകരണത്തിന്റെ വിപുലീകരണവുമാണ് പ്രധാന ചര്‍ച്ചാ വിഷയമായതെന്ന് ഇര്‍ന വെളിപ്പെടുത്തി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
