Thursday, 12 November 2026 About Us · Contact Us

മത്സരത്തിൽ നിന്ന് പിൻമാറണമെന്ന സരിന്റെ ആവശ്യം തള്ളി ഷാനിബ്; ഇന്ന് പത്രിക സമർപ്പിക്കും

Shanib Rejected Sarins Request To Withdraw From The - മത്സരത്തിൽ നിന്ന് പിൻമാറണമെന്ന സരിന്റെ ആവശ്യം തള്ളി ഷാനിബ്; ഇന്ന് പത്രിക സമർപ്പിക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന ഇടത് സ്ഥാനാർഥി പി സരിന്റെ ആവശ്യം തള്ളി എ കെ ഷാനിബ്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. എല്ലാ പാർട്ടിയിലും അസംതൃപ്തരായ പ്രവർത്തകരുണ്ട്. അവർക്ക് വോട്ട് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമായാണ് തന്റെ നാമനിർദ്ദേശ പത്രികയെ കണക്കാക്കുന്നത്. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും എ കെ ഷാനിബ് പറഞ്ഞു. മത്സരിക്കണമെന്ന് നേരത്തെ മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലുമായോ രാഹുൽ മാങ്കൂട്ടത്തിലുമായോ വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്മാറാനുള്ള കാര്യം തത്ക്കാലം ആലോചിച്ചിട്ടില്ല. സരിൻ എന്റെ അടുത്ത സുഹൃത്താണ്. യൂത്ത് കോൺഗ്രസിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. യൂത്ത് കോൺഗ്രസിന്റെ പല തീരുമാനങ്ങൾക്കെതിരെ ഞങ്ങൾ ഒരുമിച്ച് നിന്നിട്ടുണ്ട്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. കോൺഗ്രസ് പാളയത്തിൽ മാത്രമല്ല, എല്ലാ പാർട്ടിയിലും അസംതൃപ്തരായ ആളുകളുണ്ട്. അവർക്കെല്ലാം വോട്ട് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമായാണ് എന്റെ നാമനിർദ്ദേശപത്രിക കണക്കാക്കുന്നതെന്നും ഷാനിബ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബും കോൺഗ്രസ് വിട്ടു

സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബും കോൺഗ്രസ് വിട്ടു

19 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026