ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണ അപേക്ഷ കോടതി അംഗീകരിച്ചു

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണ അപേക്ഷ കോടതി അംഗീകരിച്ചു
ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം. പോലീസ് നൽകിയ തുടരന്വേഷണ അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. തട്ടിക്കൊണ്ടു പോകൽ സംഭവത്തിൽ പിടിയിലായ മൂന്ന് പ്രതികളെ കൂടാതെ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്ന സംശയം കുട്ടിയുടെ പിതാവ് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് പുനരന്വേഷിക്കുന്നത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പോലീസ് തുടരന്വേഷണ അപേക്ഷ നൽകിയത്. അതേസമയം കേസിൽ രണ്ടാം പ്രതി അനിത കുമാരിക്ക് ജാമ്യം ലഭിച്ചു. അതേസമയം ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നിലവിൽ പത്മകുമാർ മാത്രാണ് ജയിലിൽ കഴിയുന്നത്.

Tags

Share this story