തലശ്ശേരിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വാഹനം തടഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ
കണ്ണൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തയാളെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു. തലശ്ശേരി മണോളികാവ് ഉത്സവത്തിനിടെയാണ് സംഭവം. പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയായ ആളെ കസ്റ്റഡിയിലെടുക്കാൻ ഉത്സവപറമ്പിൽ എത്തിയപ്പോഴാണ് സംഭവം പോലീസുകാരെ പൂട്ടിയിട്ട ശേഷമാണ് പ്രതിയെ മോചിപ്പിച്ചത്. സംഭവത്തിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. ബിജെപി-സിപിഎം സംഘർഷത്തിനിടെ നിയന്ത്രിക്കാനെത്തിയ പോലീസുകാരെ സിപിഎം പ്രവർത്തകർ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു ഇതിൽ 27 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഈ കേസിൽ ഉൾപ്പെട്ട പ്രതികൾ ഉത്സവത്തിനെത്തിയെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ സിപിഎം പ്രവർത്തകർ വാഹനം തടയുകയും പ്രതികളെ മോചിപ്പിക്കുകയുമായിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
