Wednesday, 11 November 2026 About Us · Contact Us

സംവിധായകൻ റൂമിലേക്ക് വിളിപ്പിച്ചു; സഹികെട്ട് അടിക്കാനായി ചെരിപ്പൂരി: ദുരനുഭവം വെളിപ്പെടുത്തി നടി ഉഷ

The Director Was Called Into The Room Cheripuri To Hit - സംവിധായകൻ റൂമിലേക്ക് വിളിപ്പിച്ചു; സഹികെട്ട് അടിക്കാനായി ചെരിപ്പൂരി: ദുരനുഭവം വെളിപ്പെടുത്തി നടി ഉഷ

കൊച്ചി: സിനിമാ മേഖലയിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി വെളിപ്പെടുത്തി നടി ഉഷ. പ്രതികരിച്ചതിന്‍റെ പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സഹനടിമാരും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കു വച്ചിട്ടുള്ളതായും ഉഷ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഉഷയുടെ തുറന്നു പറച്ചിൽ. പ്രമുഖ സംവിധായകനിൽ നിന്ന് ആദ്യ കാലഘട്ടത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സെറ്റിൽ ആദ്യം വലിയ സ്വാതന്ത്ര്യം നൽകും. പിന്നീട് ഫോൺ വിളിച്ച് റൂമിലേക്ക് വരാൻ ആവശ്യപ്പെടും. താൻ ബാപ്പയ്ക്കൊപ്പമാണ് അയാളുടെ റൂമിലേക്ക് പോയിരുന്നത്. അതോടെ സെറ്റിൽ വച്ച് മോശമായി പെരുമാറാൻ തുടങ്ങി. നന്നായി അഭിനയിച്ചാലും നന്നായില്ലെന്നു പറയും. വല്ലാതെ അപമാനിക്കും. സഹിക്കാനാകാതെ വന്നപ്പോൾ താൻ ചെരിപ്പൂരി അടിക്കാൻ പോലും തുനിഞ്ഞിട്ടുണ്ട്. ആ സംവിധായകൻ മരിച്ചു പോയെന്നും ഉഷ പറഞ്ഞു. ദുരനുഭവം നേരിട്ട പെൺകുട്ടികൾ പരാതി നൽകാൻ തയാറാകണം. താനഭിനയിച്ചു തുടങ്ങിയ കാലം മുതൽ ഇത്തരം ചൂഷണമുണ്ടെന്നാണ് നടി ശാരദ പറയുന്നത്. ഇനിയും പരാതി നൽകിയില്ലെങ്കിൽ ഇതു തുടരും. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഉഷ പറഞ്ഞു. പ്രതികരിച്ചതിന്‍റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. അന്ന് ആരോടാണ് പരാതി പറയേണ്ടതെന്ന് അറിയില്ലായിരുന്നെന്നും ഉഷ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

21 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

21 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

22 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

23 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026