എഫ്സിആർഎ ഭേദഗതി പിൻവലിക്കണം; മോദിയെ സമീപിച്ച് വി.ഡി. സതീശൻ

മരംമുറി വിവാദം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു: വിഡി സതീശൻ

ന‍്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ വരുത്തുന്ന ഭേദഗതികൾ പിൻവലിക്കണമെന്നാവശ‍്യപ്പെട്ടാണ് സതീശൻ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

ന‍്യൂനപക്ഷ വിഭാഗങ്ങളെ വലിയ രീതിയിൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് പുതിയ ഭേദഗതിയെന്നാണ് കത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നത്.

ജീവകാരുണ‍്യം നടത്തുന്ന സംഘടനകൾ, അവർക്ക് കീഴിലുള്ള വിദ‍്യാഭ‍്യാസ, ആരോഗ‍്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ള നിയമപരിഷ്കാരം പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ സർക്കാർ ഇത് പുനപരിശോധിക്കണമെന്നും സതീശൻ പറഞ്ഞു.

Tags

Share this story