മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; കെഎം ഷാജി പറഞ്ഞതിനെ പിന്തുണച്ച് ഇടി മുഹമ്മദ് ബഷീർ
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ. വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുപക്ഷ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല വഖഫ് ഭൂമിയാണെന്ന സത്യം നിലനിർത്തി പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാകണം. വിഷയത്തിൽ പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വിഷയത്തിൽ കെഎം ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു മുനമ്പം വിഷയത്തിൽ ലീഗിന് ഒറ്റ അഭിപ്രായം മാത്രമേയുള്ളുവെന്നും അത് സാദിഖലി തങ്ങൾ പറഞ്ഞതാണെന്നുമായിരുന്നു പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസംഗത്തിൽ പലരും പലതും പറയും. അത് പാർട്ടി നിലപാടല്ല എന്ന് ഷാജിയെ തള്ളിക്കൊണ്ട് സാദിഖലി തങ്ങളും പ്രതികരിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
സംഭാലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് സംഘത്തെ പോലീസ് തടഞ്ഞു

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
