ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിൽ മറ്റന്നാൾ; ഇന്ന് കൊട്ടിക്കലാശം

ഇലക്ക്ഷൻ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. കൊട്ടിക്കലാശത്തോടെയാണ് അവസാന ദിവസമായ പരസ്യപ്രചാരണത്തിന്റെ കൊടിയിറക്കം. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിലാണ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 75633 പേരാണ് മത്സര രംഗത്തുള്ളത്. 23576 വാർഡുകളിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ കണ്ണൂർ ജില്ലയിലെ 14 വാർഡുകളിൽ എതിർസ്ഥാനാർത്ഥികൾ ഇല്ലാതായതോടെ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടി.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷൻ, 39 മുനിസിപ്പാലിറ്റി, ഏഴ് ജില്ലാ പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ജനങ്ങൾ വിധിയെഴുതുക. ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച വിധി എഴുതുമ്പോൾ ബാക്കിയുള്ള ജില്ലകളിൽ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ചൊവ്വാഴ്ച രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

വികസന തുടർച്ച ഉറപ്പു നൽകിയുള്ള പ്രചാരണത്തിൽ എൽഡിഎഫ് തന്നെയാണ് ഒരുപടി മുന്നിലുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് തന്നെയായിരുന്നു മേൽക്കൊയ്മ. എന്നാൽ തീവ്ര വർഗീയ കൂട്ടുകെട്ടും എംഎൽഎയുടെ ലൈംഗിക ആരോപണ കേസും യുഡിഎഫിന് പ്രധാന വെല്ലുവിളിയാവുകയാണ്. മതിയായ സ്ഥാനാർത്ഥികൾ ഇല്ലാത്തതായതോടെ ബിജെപിയും തെരഞ്ഞെടുപ്പ് ചിത്രത്തിലില്ല. അങ്ങനെ ഡിസംബർ 13ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ 1199 തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ ഭരണസമിതിയിൽ ആര് വാഴും, ആര് വീഴും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Tags

Share this story