കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു
എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കർ ഉയർത്തിയത്. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ വലിച്ചു മാറ്റുകയായിരുന്നു. മീഡിയനിലിടിച്ചാണ് ടാങ്കർ മറിഞ്ഞത്. ടാങ്കറിൽ നിന്ന് നേരിയ തോതിൽ വാതക ചോർച്ചയുണ്ടായത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇത് പരിഹരിച്ചു. ടാങ്കറിന്റെ റഗുലേറ്റർ ഭാഗത്താണ് ചോർച്ച കണ്ടെത്തിയത്. ഫയർ ഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുലർച്ചെയോടെയാണ് ടാങ്കറിന്റെ ചോർച്ച അടച്ചത്. ഇരുമ്പനത്ത് നിന്നുവന്ന കർണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല. ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസ് എത്തി ഗതാഗതം ക്രമീകിരിക്കുകയായിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
