വർക്ക്‌ഷോപ്പ് ജീവനക്കാരൻ കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം; ഒരാൾ അറസ്റ്റിൽ

തൃശ്ശൂരിൽ വർക്ക് ഷോപ്പ് ജീവനക്കാരൻ കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. വല്ലച്ചിറ സ്വദേശി സന്തോഷിന്റെ(50) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശി വിനയനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ നടന്ന തർക്കമാണ് കൊലപാതകത്തിന് കാരണം. മദ്യം വാങ്ങിയ ബില്ലാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. സന്തോഷിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ബില്ല് കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തുകയായിരുന്നു

Tags

Share this story