മലപ്പുറം ആമയൂരിൽ ജീവനൊടുക്കിയ നവവധുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്
Feb 4, 2025, 08:15 IST
മലപ്പുറം ആമയൂരിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഷൈമ സിനിവർ എന്ന 18കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത് വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് ആയിരുന്നു. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പോലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ വിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം.
