തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതി ഷിന്റോ പി സണ്ണിയും അറസ്റ്റിൽ
Feb 13, 2026, 08:29 IST
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഏഴാം പ്രതി മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയും അറസ്റ്റിൽ. ചങ്ങനാശ്ശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിൽ ഷിന്റോയ്ക്കും പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഗുണ്ടാപ്പിരിവ് നൽകാത്തതിനാണ് സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിനും സംഘവും കൂട്ടബലാത്സംഗം ചെയ്തത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണം ഉയർന്നിരുന്നു
ബലാത്സംഗിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടായിരുന്നുവെന്നാണ് അതിജീവിത ആരോപിച്ചത്. ഇവരും ഇവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും
