Wednesday, 11 November 2026 About Us · Contact Us

തിരുവമ്പാടി കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ലെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു ബസിന്റെ ടയറുകൾക്കും ബ്രേക്കിനും തകരാർ ഇല്ലെന്നും ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നുമായിരുന്നു മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടി ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴയിലേക്ക് മറിഞ്ഞത് അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട ബസിന് സാങ്കേതിക തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ദേവാലയങ്ങളിൽ പോയാൽ മതി: മന്ത്രി ഗണേഷ് കുമാർ

04 Jan 2025

പല റോഡുകളും ശാസ്ത്രീയമല്ല, ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് നിർമിച്ചിരിക്കുന്നത്: മന്ത്രി ഗണേഷ് കുമാർ

15 Dec 2024

500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാന്‍ കെ എസ് ആര്‍ ടി സി

26 Nov 2024

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ

09 Oct 2024

കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത് സ്വിഫ്റ്റ് ബസ്; മര്യാദക്ക് വണ്ടിയോടിക്കണമെന്ന് ഡ്രൈവർമാരോട് മന്ത്രി

25 Sep 2024

സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല; എല്ലാം ശരിയാണെന്ന് അഭിപ്രായമില്ലെന്ന് ഗണേഷ് കുമാർ

20 Aug 2024