അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ: മുഖ്യമന്ത്രി
ആധുനിക വൈദ്യം ഏറെ പുരോഗമിച്ച കാലത്ത് അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തിന് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർ സാമൂഹ്യദ്രോഹികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര ജില്ലാ ആശുപത്രിക്ക് വേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വാക്സിൻ വിരുദ്ധരും പ്രസവ സുരക്ഷ ഉറപ്പാക്കുന്നതിന് വിമുഖത പ്രകടിപ്പിക്കുന്നവരും ആരോഗ്യരംഗത്ത് നാം നേടിയെടുത്ത നേട്ടങ്ങളെ പിന്നോട്ടു വലിക്കുകയാണ്. ശാസ്ത്രമികവിന് എതിരായി നിൽക്കുന്നവരെ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. അതേസമയം വടകര എംപി ഷാഫി പറമ്പിലും വടകര എംഎൽഎ കെ കെ രമയും ചടങ്ങിൽ പങ്കെടുത്തില്ല
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
