മൈക്രോഫിനാൻസ് സംഘത്തിന്റെ ഭീഷണി; തൃശൂരിൽ യുവാവ് ജീവനൊടുക്കി
തൃശൂർ: മൈക്രാഫിനാൻസ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് തൃശൂരിൽ യുവാവ് ജീവനൊടുക്കിയെന്ന് പരാതി. തൃശൂർ വിയ്യൂർ സ്വദേശി രതീഷ് (42) ആണ് തൂങ്ങിമരിച്ചത്. ഫിനാൻസ് സംഘം നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ഇതെ തുടർന്നാണ് രതീഷ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. എട്ടുലക്ഷം രൂപയാണ് രതീഷ് മൈക്രോഫിനാൻസ് സംഘത്തിൽ നിന്നും വായ്പയെടുത്തിരുന്നത്. ഇതിൽ 6 ലക്ഷം രൂപ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയാതായാണ് പരാതി. കടത്തെക്കുറിച്ച് രതീഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ സംഘം നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുടെ തിരിച്ചടവ് മുടങ്ങിയതോടെ വാഹനത്തിന്റെ ടെസ്റ്റും നടത്താൻ സാധിച്ചിരുന്നില്ല. കൂടാതെ നിയമം ലംഘിച്ചതിന് പൊലീസ് രതീഷിന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
