മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിൽ മരിച്ച നിലയിൽ; അമ്മ തൂങ്ങിമരിച്ച നിലയിലും

മലപ്പുറം മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മലപ്പുറം മഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പുൽപ്പറ്റക്ക് സമീപം ഒളമതിലിലാണ് സംഭവം. ഒളമതിലിൽ സ്വദേശിനി മിനിയും(42) കുഞ്ഞുമാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മിനി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മിനിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

Tags

Share this story