മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ അഞ്ച് പേരിൽ മൂന്ന് പേർ മരിച്ചു
മലപ്പുറം പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീപിടിച്ച് പരുക്കേറ്റ അഞ്ച് പേരിൽ മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപമാണ് ഇവർ താമസിച്ചിരുന്നത് മണികണ്ഠന്റെയും റീനയുടെയും മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വീട്ടിലെ ഒരു മുറിയിൽ നിന്നും തീപിടിത്തമുണ്ടായത്. ആത്മഹത്യ ശ്രമമെന്നാണ് സംശയം ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വാതിൽ ചവിട്ടിപ്പൊളിച്ച് പരുക്കേറ്റ അഞ്ച് പേരെയും പുറത്തെത്തിച്ചത്. ഇവരെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
