ഉടുമ്പൻചോലയിൽ മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ; മുത്തശ്ശി ഗുരുതരാവസ്ഥയിൽ
ഇടുക്കി ഉടുമ്പൻചോലയിൽ കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വീടിന് സമീപത്തുള്ള തോടിനോട് ചേർന്ന നിലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെയും മുത്തശ്ശിയെയും കാണാതായത്. നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലിൽ വീടിന് സമീപത്ത് വെച്ച് ഇരുവരെയും കണ്ടെത്തി. കുട്ടിയെയും മുത്തശ്ശിയെയും ഉടൻ തന്നെ നെടുങ്കണ്ടം ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. മുത്തശ്ശി ജാൻസിയെ ്ടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
