ഒമാനിൽ നിന്നെത്തിച്ച ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്ത ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് പേവുന്തറ മുഹമ്മദ് ഷബീബിനെയാണ് അഴിഞ്ഞലത്തെ റിസോർട്ടിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് പോലീസ് പിടികൂടിയത് വിദേശത്ത് നിന്നുള്ള നിർദേശപ്രകാരം ആവശ്യക്കാർക്ക് ലഹരി കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായത്. രണ്ട് നടിമാർക്ക് നൽകാനാണ് ലഹരി എത്തിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. പുതുവത്സര പാർട്ടികൾ ലക്ഷ്യമിട്ട് ജില്ലയിലേക്ക് സിന്തറ്റിക് ലഹരികൾ എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചിൽ വ്യാപകമാക്കിയത്. ഒമാനിൽ ജോലി ചെയ്യുന്ന ഷബീബ് അവിടെയുള്ള സുഹൃത്തുക്കൾ വഴിയാണ് എംഡിഎംഎ നാട്ടിലെത്തിച്ചത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
