മുനമ്പം തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദം പുതിയ തലത്തിലേക്ക് പോയിക്കൊണ്ടിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേരള നദവത്തുല്‍ മുജാഹിദ് മുര്‍ക്കസ്സുദ്ദഅ്‌വ. സംസ്ഥാന സമിതിയാണ് മുനമ്പം വിഷയത്തില്‍ കാന്തപുരം വിഭാഗം സ്വീകരിച്ച നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ബന്ധപ്പെട്ട ഭൂമിയുടെ രേഖകളും കോടതി വിധികളും വഖഫ് ബോര്‍ഡിന്റെ കൈവശ രേഖകളും ഭൂമി വഖഫാണെന്ന് വ്യക്തമാക്കുന്നു എന്നിരിക്കെ മുനമ്പത്തെ ഭൂമിയുടെ ക്രയവിക്രയം നിയമ വിരുദ്ധമാണ്. വഖഫ് ഭൂമി അന്യാധീനപ്പെട്ടുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎന്‍എം മര്‍കസുദ്ദഅവ വ്യക്തമാക്കി.
മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ ജ: സി.എന്‍ രാമചന്ദ്രന്‍ ഭൂമിയുടെ ആധാരത്തില്‍ വഖഫ് ആധാരമെന്ന് വ്യക്തമായുണ്ടല്ലോ എന്ന് പറഞ്ഞതിനെ ശക്തമായി എതിര്‍ത്ത അഡ്വ.മായിന്‍കുട്ടി മേത്തറുടെ നിലപാട് വഖഫ് കയ്യേറ്റക്കാര്‍ക്കുള്ള ദാസ്യ പണിയാണ്. വഖഫ് ഭൂമി അന്യാധീനപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്നവരെ സമുദായം തിരിച്ചറിയണമെന്നും കെഎന്‍എം മര്‍കസുദ്ദഅവ അഭിപ്രായപ്പെട്ടു.